കശ്മീരില്‍ വന്‍ ഭീകരാക്രമണ പദ്ധതിയിട്ട അഞ്ച് ഹിസ്ബുള്‍ ഭീകരര്‍ അറസ്റ്റില്‍…

kashmirarmy

ശ്രീനഗര്‍: കശ്മീരില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ട ഭീകരര്‍ പൊലീസ് പിടിയില്‍. ഭീകരസംഘടനായ ഹിസ്ബുള്‍ മുജാഹിദീന്റെ ഭാഗമായവര്‍ എന്ന് വിവരം ലഭിച്ച അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഭീകരാക്രമണ പദ്ധതിയെക്കുറിച്ച് വിവരം ലഭിച്ചത്.

ചൊവ്വാഴ്ചയാണ് ആഖിബ് നാസിര്‍ റാത്തര്‍, അമീര്‍ മജീദ് വാണി, സമീര്‍ അഹമ്മദ് ഭട്ട്, ഫൈസല്‍ ഫാറൂഖ് അഹങ്ങെര്‍, റായിസ് അഹമ്മദ് ഗനി എന്നി ഭീകരര്‍ പൊലീസ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.

പിടിയിലായ ഭീകരരില്‍ നിന്ന് സ്ഫോടനത്തിന് തയ്യാറാക്കിയ ഐഇഡി കണ്ടെടുത്തു. ഷോപിയാനില്‍ നിന്നാണ് ഇവരെ പിടികൂടിയത്.കശ്മീരിലെ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് ഇവര്‍ സഹായം ചെയ്തുകൊടുത്തിട്ടുണ്ടെന്നാണ് വിവരം.ഷോപിയാനില്‍ സുരക്ഷാ സേനയ്ക്ക് നേരെ വലിയ ആക്രമണങ്ങള്‍ നടത്താനും ഇവര്‍ പദ്ധതി തയ്യാറാക്കിയിരുന്നു. ഇവരെ പിടികൂടിയതോടെ ഭീകരാക്രമണ പദ്ധതി പൊളിഞ്ഞു.

Top