ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി; 5 മരണം

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി. അപകടത്തില്‍ 5 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. നിരവധി പേര്‍ക്ക് പരിക്കുണ്ട്.

റായ്ബറേലിയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക് വന്ന ന്യൂ ഫറാക്ക എക്‌സപ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. നാല് കോച്ചുകള്‍ പാളം തെറ്റിയതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

Top