ബിഹാറിലെ അനധികൃത പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി ; അഞ്ച് പേര്‍ മരിച്ചു

blast

പാറ്റ്‌ന: ബിഹാറിലെ നളന്ദയില്‍ അനധികൃത പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി. സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. 25 പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയുണ്ടായ സ്‌ഫോടനത്തില്‍ സമീപത്തെ നിരവധി വീടുകള്‍ക്കും ഫാക്ടറികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അഗ്‌നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Top