ഹെയ്ത്തിയില്‍ വീണ്ടും ശക്തമായ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി

earthquake

പോര്‍ട്ടോപ്രിന്‍സ്: വടക്കുപടിഞ്ഞാറന്‍ ഹെയ്തിയില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ശനിയാഴ്ച ഉണ്ടായത്. ഭൂചലനത്തില്‍ 14 പേര്‍ മരിക്കുകയും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. ഹെയ്ത്തിയുടെ അയല്‍ രാജ്യമായ ഡോമിനികന്‍ റിപ്പബ്ലിക്കിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Top