തായ്‌വാനെ നടുക്കി ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി

earthquake

തായ്‌പേയി: തായ്‌വാനില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഹൂളിയാനില്‍ നിന്ന് 104 കീലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

തായ്‌പേയിലും പ്രകമ്പനം അനുഭവപ്പെട്ടു. എന്നാല്‍ ആളപായമോ നാശനഷ്ടങ്ങളോ ഒന്നുംതന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഹൂളിയാനില്‍ 6.4 തീവ്രതയില്‍ അനുഭവപ്പെട്ട ഭൂചലനത്തില്‍ 17 പേര്‍ മരിച്ചിരുന്നു. കനത്ത നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top