ജമ്മു കശ്മീരിൽ നാല് വയസുകാരിയെ പുലി കടിച്ചുകൊന്നു

ശ്രീനഗർ: ജമ്മു കശ്മീരിൽ നാല് വയസുകാരിയെ പുലി കടിച്ചുകൊന്നു. ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ നാലുവയസുകാരിയെ പുലി കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് ഓംപോറ ഹൗസിങ് കോളനിലെ വീട്ടുമുറ്റത്തുനിന്ന് നാലുവയസുകാരിയായ അദാ ഷകിലിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

വെള്ളിയാഴ്ച രാത്രിയോടെ പ്രദേശത്തെ വനമേഖലയിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭാവിയിൽ ഇത്തരം വന്യമൃഗ ആക്രമണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തുചെയ്യാൻ സാധിക്കുമെന്ന് പരിശോധിക്കുന്നതിനായി ഡെപ്യൂട്ടി കമ്മീഷണർ ശഹ്ബാസ് മിർസ മുതിർന്ന പൊലീസ് ഓഫിസർമാരുടെ യോഗം വിളിച്ചു.

പുലിയെ പിടികൂടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് വനംവകുപ്പ് അധികൃതർക്ക് ശഹ്ബാസ് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾക്കിടയിൽ അവബോധത്തിനും പട്രോളിംഗിനും വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരെ ഓംപോറ വനങ്ങളുടെ ചുറ്റളവിൽ നിയോഗിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

Top