തുടര്‍ച്ചയായി നാലാം തോല്‍വി; പരിശീലകന്‍ ക്ലോഡ് പുയേലിനെ ലെസ്റ്റര്‍ സിറ്റി പുറത്താക്കി

ലെസ്റ്റര്‍ സിറ്റി ഹോം ഗ്രൗണ്ടില്‍ നാലാം തവണയും പരാജയം ഏറ്റുവാങ്ങിയതോടെ പരിശീലകന്‍ ക്ലോഡ് പുയേലിനെ ലെസ്റ്റര്‍ സിറ്റി പുറത്താക്കി. ഇന്നലെ ക്രിസ്റ്റല്‍ പാലസിനോട് കനത്ത തോല്‍വി വഴങ്ങിയതോടെയാണ് പുയേലിനെ പുറത്താക്കിയത്.

ഇതുവരെ ഒമ്പത് മത്സരങ്ങള്‍ മാത്രം ജയിച്ച ലെസ്റ്റര്‍ ഇപ്പോള്‍ പ്രീമിയര്‍ ലീഗില്‍ 12ാം സ്ഥാനത്താണ്. ഇതില്‍ തന്നെ സ്വന്തം മൈതാനമായ കിങ് പവര്‍ സ്റ്റേഡിയത്തില്‍ നടന്ന 13 മത്സരങ്ങളില്‍ നാലെണ്ണം മാത്രമാണ് ലെസ്റ്റര്‍ ജയിച്ചത്. ലീഗിലെ മോശം പ്രകടനത്തേക്കാള്‍ സ്വന്തം തട്ടകത്തിലെ തകര്‍ച്ചയാണ് പുയേലിന് തിരിച്ചടിയായത്

2017ലാണ് ഫ്രഞ്ചുകാരനായ പുയേല്‍ ലെസ്റ്റര്‍ പരിശീലകനാകുന്നത്. അന്ന് പതിനെട്ടാം സ്ഥാനത്തായിരുന്ന ടീമിനെ സീസണവസാനം ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്യിക്കാന്‍ പുയേലിനായി. നേരത്തെ മൊണാക്കോ, ഒളിംപിക് ലിയോണ്‍ തുടങ്ങിയ ഫ്രഞ്ച് ക്ലബുകളുടേയും ഇംഗ്ലീഷ് ക്ലബ് തന്നെയായ സതാംപ്ടന്റേയും പരിശീലകനായിരുന്നു

Top