ഉമ്മന്‍ചാണ്ടി വിടപറഞ്ഞിട്ട് 4o ദിനങ്ങള്‍; ചാണ്ടി ഉമ്മന് ഇന്ന് പൊതുപ്രചാരണ പരിപാടികള്‍ ഇല്ല

കോട്ടയം: യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ഇന്ന് പൊതുപ്രചാരണ പരിപാടികള്‍ ഇല്ല. പിതാവ് ഉമ്മന്‍ചാണ്ടി മരണം നടന്ന് നാല്‍പതാം ദിനത്തോടനുബന്ധിച്ചുള്ള കുര്‍ബാനകളിലും പ്രാര്‍ത്ഥനകളിലും പങ്കെടുക്കുന്നതിന് വേണ്ടിയാണ് പൊതുപ്രചാരണ പരിപാടികള്‍ ഒഴിവാക്കിയത്. നേതാക്കള്‍ പങ്കെടുക്കുന്ന കുടുംബയോഗങ്ങളും പ്രചരണ പരിപാടികളും തുടരും. 28  മുതല്‍ വീണ്ടും പര്യടനം ഉണ്ട്. അതിനുശേഷം ഒന്ന് രണ്ട് തീയതികളിലാണ് വാഹന പ്രചരണം തീരുമാനിച്ചിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടി 53 വര്‍ഷം ഭരിച്ച മണ്ഡലത്തില്‍ ആ സ്ഥാനം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ചാണ്ടി ഉമ്മന്‍. കെ സി വേണുഗോപാല്‍ അടക്കം മുതിര്‍ന്ന നേതാക്കള്‍ ഇവിടേയ്ക്കും എത്തും. അതേസമയം പുതുപ്പള്ളിയില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ അഭിപ്രായപ്പെട്ടു. ഓരോ ദിവസം കഴിയുന്തോറും ആത്മവിശ്വാസം കൂടുകയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ ആത്മവിശ്വാസം കൂട്ടുന്നുവെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.

വികസനം ജെയിക്കിന്റെ കൈകളിലൂടെ എന്നു പറഞ്ഞ മുഖ്യമന്ത്രിക്ക് മറുപടിയായി അഞ്ചാം തീയതി ജനങ്ങള്‍ തീരുമാനിക്കും എന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. എട്ടാം തീയതി അത് അറിയാമെന്നും കൂട്ടിച്ചേര്‍ത്തു. ഭരണവിരുദ്ധ വികാരം കേരളത്തില്‍ നിലനില്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഭരണ വിരുദ്ധ വികാരമുണ്ട്, ഇത് യുഡിഎഫിന് അനുകൂലമാകും.

Top