4 ജിബി 4K മൂവി ഡൗണ്‍ലോഡ് ചെയ്യാം: 1ജിബിപിഎസ് റൂട്ടറുമായി എയര്‍ടെൽ

ദില്ലി: കൊവിഡ് കാലത്ത് ആളുകള്‍ കൂടുതലായി ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന പശ്ചാത്തലത്തില്‍ നെറ്റ് വേഗതയില്‍ വന്‍ മാറ്റത്തിനൊരുങ്ങി എയര്‍ടെല്‍. 1 ജിബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് റൂട്ടര്‍ അവതരിപ്പിക്കുകയാണ് കമ്പനി.

വേഗത മാത്രമല്ല, വൈഫൈ കണക്ഷനുകളും റൂട്ടറില്‍ നിന്ന് വേഗത കുറയാതെ ലഭ്യമാക്കും. ട്രൈ-ബാന്‍ഡ്, എംയു മിമോ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന റൂട്ടറാണ് പുറത്തിറക്കുന്നത്. 1 ജിബിപിഎസ്  പ്ലാന്‍ ഉപയോഗിച്ച് എയര്‍ടെല്‍ റൂട്ടര്‍ സൗജന്യമായാണ് നല്‍കുന്നത്.

പുതിയ വരിക്കാര്‍ക്ക് മാത്രമല്ല പഴയ വരിക്കാര്‍ക്കും മാറ്റം ലഭ്യമാകും. ലാന്‍ കേബിളുകളുടെ വേഗതയാണ് എയര്‍ടെല്‍ റൂട്ടറുകള്‍ വാഗ്ദാനം ചെയ്യുന്നത്.

Top