4ജി നെറ്റ് വര്‍ക്ക് ലഭ്യതയില്‍ ഒന്നാമതെത്തി ധന്‍ബാദ്; തിരുവന്തപുരത്തിന് 41-ാം സ്ഥാനം

ന്യൂഡല്‍ഹി: ഏറ്റവും മികച്ച 4ജി നെറ്റ് വര്‍ക്ക് ലഭിക്കുന്ന ഇന്ത്യയിലെ 50 നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി ജാര്‍ഖണ്ഡിലെ ധന്‍ബാദ്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ സിഗ്നല്‍ എന്ന വയര്‍ലെസ് സിഗ്നല്‍ നിരീക്ഷണ കമ്പനിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 95.30 ശതമാനം 4ജി നെറ്റ് വര്‍ക്കാണ് ധന്‍ബാദിന് ലഭിച്ചിരിക്കുന്നത്.95 ശതമാനവുമായി ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചി രണ്ടാംസ്ഥാനത്തുണ്ട്.

റായ്പൂര്‍, ഗ്വാളിയോര്‍, പട്ന, ഗുവഹാത്തി, കാണ്‍പൂര്‍, ഭോപ്പാല്‍, ലുധിയാന എന്നി നഗരങ്ങളാണ് യഥാക്രമം ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ ഇടംനേടിയിരിക്കുന്നത്. കേരളത്തില്‍ മികച്ച 4ജി നെറ്റ് വര്‍ക്ക് ലഭിക്കുന്ന നഗരം തിരുവന്തപുരം ആണ്. 41-ാം സ്ഥാനമാണ് തിരുവന്തപുരത്തിന്. 89.70 ശതമാനമാണ് ഇവിടത്തെ 4ജി ലഭ്യത.

മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ചെന്നൈ എന്നിവയൊന്നും നിലവില്‍ ആദ്യ 10 സ്ഥാനങ്ങളില്‍ ഇടം നേടിയിട്ടില്ല. മെട്രോ നഗരങ്ങളില്‍ ബാംഗ്ലൂര്‍ 27, ചെന്നൈ 30, ഡല്‍ഹി 39, മുംബയ് 40 എന്നിങ്ങനെ ഈ നഗരങ്ങളുടെ സ്ഥാനം.

Top