സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: സൗബിനും ജയസൂര്യയും മികച്ച നടന്‍മാര്‍, മികച്ച നടി നിമിഷ സജയന്‍

തിരുവനന്തപുരം : 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ അവാര്‍ഡിന് ജയസൂര്യയും സൗബിന്‍ ഷാഹിറും അര്‍ഹരായി. മികച്ച നടി നിമിഷ സജയന്‍.

ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നീ സിനിമകളിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് അവാര്‍ഡ് ലഭിച്ചത്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിനാണ് സൗബിന്‍ ഷാഹിറിന് അവാര്‍ഡ് ലഭിച്ചത്. ഒരു കുപ്രസിദ്ധ പയ്യന്‍, ചോല ഈ രണ്ട് സിനിമകളിലെ പ്രകടനത്തിലൂടെയാണ് നിമിഷ സജയനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്.

മികച്ച നടന്‍, മികച്ച നടി, മികച്ച സിനിമ എന്നീ പ്രധാന വിഭാഗങ്ങളില്‍ കടുത്ത മത്സരമാണ് നടന്നത്. വരത്തന്‍, ഞാന്‍ പ്രകാശന്‍,കാര്‍ബണ്‍ എന്നീ സിനിമകളിലെ അഭിനയത്തിന് ഫഹദ് ഫാസില്‍, ജോസഫിലെ പ്രകടനത്തിലൂടെ ജോജു ജോര്‍ജ്, ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നീ സിനിമകളിലെ അഭിനയത്തിന് ജയസൂര്യ. കുപ്രസിദ്ധ പയ്യന്‍, തീവണ്ടി, മറഡോണ, എന്റെ ഉമ്മാന്റെ പേര് എന്നീ സിനിമകളിലൂടെ ടൊവിനോ തോമസ്, ഒടിയനിലൂടെ മോഹന്‍ലാല്‍ സുഡാനി ഫ്രം നൈജീരിയയിലൂടെ സൗബിന്‍ എന്നിവരാണ് മികച്ച നടന്‍ അവാര്‍ഡിനായി മത്സരിച്ചത്.

ആമിയിലൂടെ മഞ്ജു വാര്യര്‍, കൂടെയിലൂടെ നസ്രിയ, വരത്തനിലെ പ്രകടനത്തിലൂടെ ഐശര്യ ലക്ഷമി, ഓള് സിനിമയിലുടെ എസ്തര്‍ ഒരു കുപ്രസിദ്ധ പയ്യന്‍, ചോല എന്നീ സിനിമയിലൂടെ നിമിഷ സജയന്‍ എന്നവരാണ് നടിമാരുടെ പട്ടികയില്‍ മത്സരിച്ചത്.

മറ്റ് പുരസ്കാരങ്ങള്‍
ജോജു ജോര്‍ജ് മികച്ച സ്വഭാവ നടന്‍
ശ്യാമപ്രസാദ് മികച്ച സംവിധായകന്‍
മികച്ച ചലച്ചിത്ര ഗ്രന്ഥം- എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികള്‍
മികച്ച സിനിമ ഒരു ഞായറാഴ്ച- മികച്ച സംവിധായകന്‍, ശ്യാമപ്രസാദ്
മികച്ച നടന്‍- ജയസൂര്യ, സൌബിന്‍
മികച്ച നടി- നിമിഷ സജയന്‍
മികച്ച കഥാകൃത്ത്- ജോയ് മാത്യു (അങ്കിള്‍)
മികച്ച ഛായാഗ്രാഹകന്‍- കെ യു മോഹനന്‍ (കാര്‍ബണ്‍)
മികച്ച തിരക്കഥാകൃത്ത്- മുഹസിന്‍ പരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച ബാലതാരം- മാസ്റ്റര്‍ മിഥുന്‍
മികച്ച പിന്നണി ഗായകന്‍- വിജയ് യേശുദാസ്
മികച്ച സിങ്ക് കൌണ്ട്- അനില്‍ രാധാകൃഷ്ണന്‍
ഛായാഗ്രാഹണം ജൂറി പരാമര്‍ശം- മധു അമ്പാട്ട്
മികച്ച കുട്ടികളുടെ ചിത്രം- അങ്ങനെ അകലെ ദൂരെ

Top