സംസ്ഥാനത്ത് ഇന്ന് 4918 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 11322 പേര്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4918 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1311 പേരാണ്. 2478 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 11322 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 61 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 786, 39, 133
തിരുവനന്തപുരം റൂറല്‍ – 383, 192, 182
കൊല്ലം സിറ്റി – 1746, 72, 18
കൊല്ലം റൂറല്‍ – 724, 37, 62
പത്തനംതിട്ട – 81, 69, 142
ആലപ്പുഴ- 56, 12, 118
കോട്ടയം – 215, 186, 378
ഇടുക്കി – 82, 12, 11
എറണാകുളം സിറ്റി – 131, 47, 10
എറണാകുളം റൂറല്‍ – 85, 22, 111
തൃശൂര്‍ സിറ്റി – 69, 93, 139
തൃശൂര്‍ റൂറല്‍ – 34, 35, 232
പാലക്കാട് – 100, 119, 7
മലപ്പുറം – 128, 123, 40
കോഴിക്കോട് സിറ്റി – 36, 36, 11
കോഴിക്കോട് റൂറല്‍ – 71, 84, 8
വയനാട് – 60, 0, 166
കണ്ണൂര്‍ സിറ്റി – 61, 61, 97
കണ്ണൂര്‍ റൂറല്‍ – 22, 21, 374
കാസര്‍ഗോഡ് – 48, 51, 239

Top