49 വിദേശ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ സൗദി

റിയാദ്: 49 വിദേശ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ തീരുമാനിച്ച് സൗദി ഭരണകൂടം. എണ്ണ ഇതര വരുമാനം ഉറപ്പാക്കുന്നതിനായി സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവിഷ്‌കരിച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ തീരുമാനമായത്.

സൗദി അറേബ്യയുടെ വാതിലുകള്‍ വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ തുറക്കുന്നത് ചരിത്രപരമായ തീരുമാനമാണെന്ന് ടൂറിസം വകുപ്പ് മേധാവി അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു. യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്ള അഞ്ച് സ്ഥലങ്ങളടക്കം സൗദിയുടെ എല്ലാ പ്രത്യേകതകളും വിനോദ സഞ്ചാരികള്‍ക്ക് ആസ്വദിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 28 മുതല്‍ വിസ അനുവദിക്കും.

അതേസമയം ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിന്റെ ഭാഗമായി വിദേശ വനിതകളുടെ വസ്ത്രധാരണ നയത്തിലും ഇളവ് വരുത്തി. ഇടത്തില്‍ വിദേശവനിതകള്‍ ശിരോവസ്ത്രം ധരിക്കേണ്ടതില്ലെന്നും എന്നാല്‍ ശരീരഭാഗങ്ങള്‍ പുറത്തുകാണാത്ത മാന്യമായ വസ്ത്രം ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Top