ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 480 പേര്‍

ഗസ്സ: ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 24 മണിക്കൂറിനിടെ 480 പേര്‍ കൊല്ലപ്പെട്ടു. ഗസ്സ ആരോഗ്യ വകുപ്പ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേല്‍ ആക്രമണം തുടങ്ങി ഇതുവരെ 7,028 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതില്‍ 66 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നും ഗസ്സ ആരോഗ്യവകുപ്പ് അറിയിച്ചു.

നിയന്ത്രിതമായ രീതിയില്‍ ഗസ്സയിലേക്ക് കടന്നുകയറി ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍ പ്രതിരോധസേന അറിയിച്ചു. കരയാക്രമണമാണ് നടത്തിയതെന്നും പ്രതിരോധസേന അറിയിച്ചു. ദിവസങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് ഇസ്രായേല്‍ പ്രതിരോധസേന കരയാക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസവും ഇസ്രായേല്‍ പ്രതിരോധസേന കരയാക്രമണം നടത്തിയിരുന്നു.

അതേസമയം, ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഗസ്സയിലെ താമസയോഗ്യമായ കെട്ടിടങ്ങളുടെ 45 ശതമാനവും തകര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു. 219 സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചു. 14 ലക്ഷം പേരാണ് അഭയാര്‍ഥികളായത്. ഇതുവരെ 101 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗസ്സയിലെ 24 ആശുപത്രികള്‍ ഒഴിപ്പിച്ചിരിക്കുകയാണ്. 24 മണിക്കൂറിനിടെ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ 250 വ്യോമാക്രമണങ്ങളാണ് നടത്തിയത്. ഖാന്‍ യൂനുസില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു.

Top