ദേശീയ പണിമുടക്ക് ; സംയുക്ത തൊഴിലാളി യൂണിയന്റെ പാര്‍ലമെന്‍റ് മാര്‍ച്ച് ഇന്ന്

cpm

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ പണിമുടക്ക് രാജ്യത്ത് പുരോഗമിക്കുന്നു.

സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച്‌ നടത്തും.

20 കോടിയോളം തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് സംയുക്ത തൊഴിലാളി യൂണിയന്‍ വ്യക്തമാക്കുന്നത്. ജി.എസ്‍.ടി, നോട്ട് നിരോധനം അടക്കമുള്ളവ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത് തൊഴിലാളികള്‍ക്ക് വന്‍ തിരിച്ചടിയായെന്നത് അടക്കമുള്ള കാര്യങ്ങള്‍ പണിമുടക്കില്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

ഉത്തരേന്ത്യയില്‍ സമ്മിശ്രപ്രതികരണമാണ് പണിമുടക്കിനുണ്ടായതെങ്കിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൊതു പണിമുടക്ക് പൂര്‍ണ്ണമാണ്.

കേരളം, ബംഗാള്‍,കര്‍ണാടക,ത്രിപുര, മഹാരാഷ്ട്ര, തമിഴ്നാട്,ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പണിമുടക്കിന് വന്‍ തൊഴിലാളി പങ്കാളിത്തമാണ് കഴിഞ്ഞ ദിവസമുണ്ടായത്.

ഈ സംസ്ഥാനങ്ങളിലെല്ലാം ഇന്നും പണിമുടക്ക് ശക്തമായി തന്നെ തുടരുമെന്ന് സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. വ്യവസായ – പൊതുമേഖല സ്ഥാപനങ്ങളിലെ 70% ജീവനക്കാരും പണിമുടക്കി കൊണ്ട് രംഗത്തു വന്നു.

Top