ഡല്‍ഹിയില്‍ 48 കോടിയുടെ മയക്കുമരുന്ന് കടത്ത്; പ്രതികള്‍ പിടിയില്‍

ഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 48 കോടി വിലവരുന്ന 12 കിലോ ഹെറോയിന്‍ പിടികൂടിയെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. സംഭവത്തില്‍ നാല് പേര്‍ പിടിയിലായി. ട്രക്കിലും സ്‌കൂട്ടിയിലുമായി മണിപ്പൂരില്‍ നിന്ന് ദില്ലിയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്നാണ് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ പിടികൂടിയത്. പ്രതികളായ മുഹമ്മജ് അബ്ദുര്‍ റസാക്ക്, കൂട്ടാളികളായ ഷാനവാസ് ഹുസൈന്‍, സചിത്, മുഹമ്മദ് ഇദ്രിസ് അലി എന്നിവരാണ് പിടിയിലായത്.

വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനങ്ങളില്‍ രഹസ്യ അറ നിര്‍മ്മിച്ചായിരുന്നു കടത്ത്. ഇതിന് മുമ്പും സമാനമായ രീതിയില്‍ ഹെറോയിന്‍ കടത്തിയിട്ടുണ്ടെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഇവര്‍ ലഹരിയെത്തിക്കുന്നതെന്നും പൊലീസ് പറഞ്ഞു. മ്യാന്മറുമായി അതിര്‍ത്തി പങ്കിടുന്ന മണിപ്പൂരിലെ മലനിരകളിലാണ് ഇവര്‍ ലഹരിമരുന്ന് സൂക്ഷിക്കുന്നത്.

Top