വയോധികയെ പീഡിപ്പിച്ച കേസില്‍ 46കാരന്‍ അറസ്റ്റില്‍

കറ്റാനം:വയോധികയെ ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. കറ്റാനം വെട്ടിക്കോട് രഞ്ജിത്ത് ഭവനത്തില്‍ 47കാരനായ രമണനെയാണ് പൊലീസ് അറസറ്റ് ചെയ്തത്.

റോഡിലൂടെ നടന്നുപോയ വയോധികയെ ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രതിയുടെ ഉടമസ്ഥതയിലുള്ള ആള്‍താമസിമില്ലാത്ത ഇയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. വയോധികയെ പീഡിപ്പിച്ച ശേഷം ഇവരെ തിരിച്ച് റോഡില്‍ കൊണ്ടു ചെന്നാക്കിയ ശേഷം ഇയാള്‍ കടന്ന് കളയുകയായിരുന്നു.

അവശയായി റോഡില്‍ കിടക്കുന്ന വയോധികയെ കണ്ട നാട്ടുകാര്‍ ഇവരുടെ ബന്ധുക്കളെ വിവരമറിയിക്കുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ പീഡനം നടന്നതായി കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

തുടര്‍ന്ന് വള്ളികുന്നം എസ്.ഐ. ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വയോധിക ചികിത്സയിലാണ്.

കറ്റാനം സബ്സ്റ്റേഷന് സമീപത്തെ വീട്ടില്‍ വച്ചാണ് ഇയാള്‍ വയോധികയെ പീഡിപ്പിച്ചത്. പൊലീസും വിരലടയാള വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി തെളിവെടുപ്പുനടത്തി. പ്രതിയെ കായംകുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top