കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച കേസ് സംസ്ഥാനത്തൊട്ടാകെ 47 പേര്‍ അറസ്റ്റിലായി

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച കേസിലെ പ്രതികളുടെ എണ്ണം കൂടുന്നു. 47 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ പരിശോധനയിലാണ് കൂട്ട അറസ്റ്റ് നടന്നത്. 143 ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു.

അറസ്റ്റിലായവരില്‍ ഐടി പ്രൊഫഷണലുകളും ഉണ്ടെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്താകെ 89 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ടെന്ന വിവരം കേരളാ പൊലീസിന്റെ സൈബര്‍ ഡോമിന് നേരത്തെ ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ച് നാളുകളായി പ്രതികളെ പിടികൂടാനുള്ള അന്വേഷണം നടത്തി വരികയായിരുന്നു. കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് 117 കേന്ദ്രങ്ങളുണ്ടെന്ന് പൊലീസ് കണ്ടെത്തി.

Top