രാജ്യത്ത് 47 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് 47 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചു. കഴിഞ്ഞ മാസം 59 ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണിത്. മുമ്പ് നിരോധിച്ച ആപ്പുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന 47 ആപ്പുകളാണ് ഇപ്പോള്‍ നിരോധിച്ചിരിക്കുന്നത്.

നിരോധിച്ച ആപ്പുകളുടെ പട്ടിക ഉടന്‍ പുറത്തിറങ്ങും. ചൈനീസ് ഏജന്‍സികളുമായി ഇവര്‍ ഡാറ്റ പങ്കിടുന്നുണ്ടെന്നാണ് ആരോപണം.

സ്വകാര്യത, ദേശീയ സുരക്ഷാ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട് 250 ഓളം ആപ്പുകള്‍ നിരീക്ഷണത്തിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ടിക് ടോക്, യുസി ബ്രൗസര്‍ എന്നിവ ഉള്‍പ്പെട്ട ആപ്പുകളാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിരോധിച്ചത്.

Top