അഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നാല്‍പത്തിയാറുകാരന്‍ അറസ്റ്റില്‍

ഹൈദരാബാദ്: ഹൈദരാബാദില്‍ അഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നാല്‍പത്തിയാറുകാരന്‍ അറസ്റ്റില്‍. ഇയാളുടെ വീട്ടില്‍ വാടകയ്ക്കു തമാസിക്കുന്നവരുടെ കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഹൈദരാബാദിലെ കലപ്പാത്തറില്‍ ആണ് സംഭവം.

വീടിന് പുറത്തിരുന്ന് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ വീടിനുള്ളിലേക്ക് തന്ത്രപൂര്‍വ്വം വിളിച്ചുകയറ്റിയാണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടി ബഹളം വെച്ചതോടെ ഇയാള്‍ കുട്ടിയെ വിട്ടയച്ചു. കുട്ടിയുടെ വീട്ടില്‍ ആരും ഉണ്ടാകാതിരുന്ന സമയത്താണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് അമ്മ മടങ്ങിയത്തിയപ്പോ കുട്ടി നടന്ന സംഭവങ്ങള്‍ പറയുകയും ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ പോക്‌സോ വകുപ്പാണ് ചുമത്തിയിരിക്കുന്നതെന്നും ഇയാള്‍ റിമാന്‍ഡിലാണെന്നും പൊലീസ് വ്യക്തമാക്കി.

കുട്ടിയുടെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രതിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയാണ് ഈ കുടുംബം.

Top