നമസ്‌തേ ട്രംപ് കണ്ടത് 4.6 കോടി ജനങ്ങള്‍; കണക്ക് പുറത്തുവിട്ടു

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച നമസ്‌തേ ട്രംപ് പരിപാടി ടെലിവിഷനില്‍ വീക്ഷിച്ചത് എത്ര പേരെന്ന കണക്ക് പുറത്ത് വിട്ടു. ഇന്ത്യയില്‍ മാത്രം 4.6 കോടി ജനങ്ങളാണ് പരിപാടി വീക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ടെലിവിഷന്‍ റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്കിനെ (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.1 ലക്ഷം പേരാണ് മൊട്ടേര സ്റ്റേഡിയത്തില്‍ പരിപാടി കാണാനെത്തിയത്. 180 ടിവി ചാനലുകളാണ് പരിപാടി തത്സമയ സംപ്രേഷണം ചെയ്തത്. പരിപാടിയില്‍ ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്, മകള്‍ ഇവാന്‍ക ട്രംപ്, മരുമകന്‍ ജേഡ് കുഷ്‌നര്‍ എന്നിവരും ഇന്ത്യയിലെത്തിയിരുന്നു.

Top