45-ാമത് ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 45-ാമത് ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത് ഡിഗോ അഗസ്റ്റിന്‍ ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സെബിന്‍ രാജ് എന്നിവര്‍ നിര്‍മിച്ച ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണാണ് ഏറ്റവും മികച്ച ചിത്രം. എന്നിവര്‍ എന്ന ചിത്രം സംവിധാനം ചെയ്ത സിദ്ധാര്‍ഥ് ശിവയാണ് മികച്ച സംവിധായകന്‍.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിരാജും ബിജു മേനോനും ചേര്‍ന്ന് പങ്കിട്ടു. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സുരഭിലക്ഷ്മിയും (ജ്വാലമുഖി) സംയുക്ത മേനോനും (വൂള്‍ഫ്, ആണും പെണ്ണും ) ചേര്‍ന്ന് പങ്കിട്ടു.

സിനിമയിലെ സമഗ്ര സംഭാവനകള്‍ക്ക് കെ.ജി. ജോര്‍ജ്ജിനെ ചലച്ചിത്ര രത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചു. മാമുക്കോയ, ബിന്ദു പണിക്കര്‍, സായ്കുമാര്‍ എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരത്തിന് അര്‍ഹരായി.

പ്രജേഷ് സെന്നിന്റെ വെള്ളമാണ് മികച്ച രണ്ടാമത്തെ ചിത്രം. മികച്ച സഹനടന്‍ സുധീഷ് (എന്നിവര്‍), മികച്ച സഹനടി(മമിത ബൈജു), മികച്ച ബാലതാരം (ആണ്‍)- സിദ്ധാര്‍ഥ (ബൊണാമി), മികച്ച ബാലതാരം (പെണ്‍) ബേബി കൃഷ്ണ ശ്രീ, മികച്ച തിരക്കഥാകൃത്ത്- സച്ചി (അയ്യപ്പനും കോശിയും), പ്രത്യേക ജൂറി പുരസ്‌കാരം- ജ്വാലമുഖി (നിര്‍മാതാവ്- ബി വിശ്വനാഥ്, സംവിധാനം- ഹരികുമാര്‍), മികച്ച ഗാനരചയിതാവ്- ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ (രണ്ടാംനാള്‍), മികച്ച സംഗീത സംവിധായകന്‍- ബി ജയചന്ദ്രന്‍ (സൂഫിയും സുജാതയും).

 

Top