സിങ്കപ്പൂർ പ്രധാനമന്ത്രിക്കും ഭീഷണി, 45കാരൻ അറസ്റ്റിൽ

സിം​ഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂങിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് 45 കാരൻ അറസ്റ്റിൽ. മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചാനൽ ന്യൂസ് ഏഷ്യയുടെ ഫേസ്ബുക്ക് പേജിലെ കമന്റ് വിഭാഗത്തിലാണ് ഭീഷണി സന്ദേശം കണ്ടെത്തിയത്. പ്രധാനമന്ത്രി ലീക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന ഭീഷണി സംബന്ധിച്ച് വെള്ളിയാഴ്ചയാണ് പൊലീസിന് റിപ്പോ‍ർട്ട് ലഭിച്ചത്. അന്വേഷണത്തിനൊടുവിൽ ഫേസ്‌ബുക്ക് ഉപഭോക്താവിന്റെ ഐഡന്റിറ്റി സ്ഥിരീകരിച്ച പൊലീസ് ശനിയാഴ്ചയോടെ ഇയാളെ അറസ്റ്റ് ചെയ്തു. ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, നാല് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. ചാനൽ ന്യൂസ് ഏഷ്യ റിപ്പോർട്ട് പ്രകാരം പൊലീസ് അന്വേഷണം തുടരുകയാണ്. വിവേചനരഹിതമായ ആക്രമണം എന്നാണ് പ്രധാനമന്ത്രി ലീ വെള്ളിയാഴ്ച ആബെയുടെ കൊലപാതകത്തോട് പ്രതികരിച്ചത്.

Top