2021ല്‍ മാത്രം കൊല്ലപ്പെട്ടത് 45 മാധ്യമ പ്രവര്‍ത്തകരെന്ന് ഐഎഫ്‌ജെ

വാഷിങ്ടണ്‍: 2021ല്‍ 20 രാജ്യങ്ങളിലായി 45 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്‌സ് (ഐഎഫ്‌ജെ). പ്രതിവര്‍ഷം കൊല്ലപ്പെടുന്ന മാധ്യമ പ്രവര്‍ത്തകരുടെ കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയതെന്നും ഐഎഫ്‌ജെ അറിയിച്ചു. 2020 ല്‍ 65 മാധ്യമ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.

ഏഷ്യാ പസഫിക് മേഖല 20 കൊലപാതകങ്ങളുമായി പ്രാദേശിക പട്ടികയില്‍ ഒന്നാമതാണ്. അമേരിക്ക (10), ആഫ്രിക്ക (8), യൂറോപ്പ് (5), മിഡില്‍ ഈസ്റ്റ് (1), അറബ് ലോകം (1). ഇറാനില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരുടെ ജീവനെടുത്ത മാരകമായ അപകടവും ഉണ്ടായി.

അഫ്ഗാനിസ്ഥാന്‍ (9), മെക്‌സിക്കോ (8) തുടങ്ങിയ രാജ്യങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന അക്രമങ്ങളില്‍ ആശങ്കയുണ്ടെന്നും ഐഎഫ്‌ജെ അറിയിച്ചു. 1991 മുതല്‍ ലോകമെമ്പാടും 2,721 പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Top