ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്തു: പ്രതിക്കെതിരെ പോക്‌സോ കുറ്റം ചുമത്തി

മുംബൈ: ചോക്ലേറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തതായി പരാതി. മുംബൈയിലെ താനെ സ്വദേശിനിയായ പെണ്‍കുട്ടിയാണ് ആക്രമണത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് സന്തോഷ് ഷിന്‍ഡേ (43) എന്നയാളെ പോലീസ അറസ്റ്റ് ചെയ്തു. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വീടിന് സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ചോക്ലേറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സ്വന്തം താമസസ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. ഭയന്ന് വിറച്ച നിലയില്‍ എത്തിയ കുട്ടിയോട് മാതാപിതാക്കള്‍ ചോദിച്ചപ്പോള്‍ സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി വിവരിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസിലെത്തി പരാതിപ്പെടുകയായിരുന്നു.

Top