‘ഓപ്പറേഷന്‍ പ്രഹാര്‍’ ; ഹരിയാനയില്‍ വന്‍ ലഹരിമരുന്ന് വേട്ട

ചണ്ഡിഗഡ്: ഹരിയാനയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ 43 കിലോ ഗ്രാം കഞ്ചാവാണ് പിടികൂടിയത്.

ലഹരി വിമുക്ത സംസ്ഥാനമെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഹരിയാന പോലീസ് നേതൃത്വം നല്‍കുന്ന ‘ഓപ്പറേഷന്‍ പ്രഹാറി’ന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.

നവംബര്‍ 20 മുതല്‍ 27 വരെയാണ് പോലീസ് പരിശോധന നടത്തിയത്. ഇതുവരെ 395 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരില്‍ നിന്നും 15.14 ലക്ഷം രൂപയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമെ 52,137 കുപ്പി വ്യാജമദ്യവും പിടികൂടിയിട്ടുണ്ട്.

Top