പ്രാദേശിക നേതാവിന്റെ സഹോദരന്‍ കൊല്ലപ്പെട്ടു; കടലൂരിലെ തീവെപ്പില്‍ 43 പേര്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലുണ്ടായ അക്രമ സംഭവങ്ങളിലും തീവെപ്പിലും 43 പേര്‍ അറസ്റ്റില്‍. പ്രാദേശിക നേതാവിന്റെ സഹോദരന്‍ കൊല്ലപ്പെട്ടതാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പ്രദേശത്ത് 200ഓളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

തലങ്കുഡ ഗ്രാമത്തിലാണ് മത്സ്യബന്ധന ബോട്ടുകള്‍ക്കും വാഹനങ്ങള്‍ക്കും അക്രമികള്‍ തീയിട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിസ്സഹായരായ അഗ്നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കാന്‍ മണല്‍ എറിയുന്നതും ദൃശ്യങ്ങളിലുണ്ട്. വീടുകള്‍ക്കും തീവെച്ചതായി റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ വൈരാഗ്യവും അക്രമത്തിന് പിന്നിലുണ്ടെന്ന് പൊലീസ് പറയുന്നു.

Top