43 വിദ്യാര്‍ത്ഥികളെ കാണാതായ സംഭവം; മെക്‌സിക്കന്‍ സര്‍ക്കാര്‍ അന്വേഷണം തള്ളി

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ 43 വിദ്യാര്‍ഥികളെ കാണാതായ സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം തള്ളി ഇന്റര്‍ അമേരിക്കന്‍ കമ്മീഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സ്. വിദ്യാര്‍ഥികള്‍ക്ക് എന്തു സംഭവിച്ചു എന്നത് സംബന്ധിച്ച് വ്യക്തതയില്ല. വിദ്യാര്‍ഥികളെ ചുട്ടുകൊന്നുവെന്ന സര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയുടെ കണ്‌ടെത്തല്‍ തെറ്റാണന്നും ഹ്യൂമന്‍ റൈറ്റ്‌സ് സംഘടന അറിയിച്ചു

മെക്‌സിക്കോയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ഇഗ്വാലയില്‍ നിന്ന് കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 26 നാണ് 43 വിദ്യാര്‍ഥികളെ കാണാതായിരുന്നത്. പോലീസുമായി ബന്ധമുള്ള കുറ്റവാളിസംഘം വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയതായാണ് കരുതുന്നത്.

Top