അഫ്ഗാനിസ്ഥാനിൽ സേനയുടെ വ്യോമാക്രമണം ; 40ലധികം തീവ്രവാദികൾ കൊല്ലപ്പെട്ടു

AFGANISTAAN

കാബൂൾ : അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അഫ്ഗാൻ സേന നടത്തിയ വ്യോമാക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് , താലിബാൻ ഭീകര സംഘടനകളിലെ 40ലധികം തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച വ്യക്തമാക്കി.

ഹെൽമന്ദ് പ്രവിശ്യയിലെ ഗാർമിസർ , ഗ്രിഷ്ക്, നാഡ് അലി ജില്ലകൾ നടത്തിയ ആക്രമണത്തിൽ ഏഴ് താലിബാൻ പ്രവർത്തകർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കൂടാതെ, രണ്ട് തീവ്രവാദ കേന്ദ്രവും രണ്ടു വാഹനങ്ങളും സേന തകർത്തു.

ഉറുഗ്ഗാൻ പ്രവിശ്യയിലെ ഖാസ് ഉറുസാൻ ജില്ലയിൽ 15 തീവ്രവാദികൾ കൊല്ലപ്പെടുകയും 16 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി. മൂന്നാമത്തെ വ്യോമാക്രമണത്തിൽ, അഫ്ഗാനിസ്ഥാനിലെ ജൗസാൻ പ്രവിശ്യയിലെ ദർസാബ് ജില്ലയിൽ 20 തീവ്രവാദികൾ കൊല്ലപ്പെട്ടു.

Top