മര്‍ദനത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവം; പത്തനംതിട്ടയില്‍ ഒരാള്‍ മരിച്ചു

murder

കോന്നി: പത്തനംതിട്ട കോന്നിയില്‍ ഒരാള്‍ മര്‍ദനമേറ്റ് മരിച്ചു. കോന്നി അരുവാപ്പുലത്ത് സുരേഷ്‌കുമാര്‍ (41) ആണ് മരിച്ചത്.

മര്‍ദനമേറ്റ് റോഡില്‍ കിടന്ന ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. മര്‍ദനത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പൊലീസ് വ്യക്തമാക്കിയത്. സംഭവത്തെ തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണ്.

Top