ഇന്ത്യയില്‍ 41331 പാക്ക് പൗരന്മാര്‍ ദീര്‍ഘകാല വിസയില്‍ താമസിക്കുന്നുണ്ട്: കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദീര്‍ഘകാല വിസയില്‍ 41331 പാക്ക് പൗരന്മാര്‍ താമസിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. അഫ്ഗാനിസ്ഥാന്‍ പൗരന്മാരായ 4193 പേരും ദീര്‍ഘകാല അടിസ്ഥാനത്തില്‍ താമസിക്കുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായാണ് ലോക്‌സഭയില്‍ പറഞ്ഞത്.ലോകസഭയില്‍ ഒരു ചോദ്യത്തിന് എഴുതി തയ്യാറാക്കിയ മറുപടിയിലാണ് കേന്ദ്ര സഹമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയില്‍ ദീര്‍ഘകാല വിസയില്‍ താമസിക്കുന്ന 41331 പാക്കിസ്ഥാന്‍ പൗരന്മാരും 4193 അഫ്ഗാനിസ്ഥാന്‍ പൗരന്മാരും, ഈ രാജ്യങ്ങളിലെ ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവരാണെന്നും മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. 2018 ഡിസംബര്‍ 31 വരെയുള്ള കണക്കാണിതെന്നും മന്ത്രി വിശദീകരിച്ചു.

അഫ്ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും ആറ് ന്യൂനപക്ഷ മതവിഭാഗക്കാര്‍ അനുഭവിക്കുന്ന കഷ്ടതകള്‍ പരിഗണിച്ച്, ഇവര്‍ക്ക് ദീര്‍ഘകാല താമസ വിസ അനുവദിക്കുന്നതിന് 2014 മുതല്‍ ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Top