തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് രോഗികള്‍ 408, പത്ത് ജില്ലകളില്‍ നൂറില്‍ അധികം രോഗികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളില്‍ കൊവിഡ് രോഗികളുടെ എണ്ണം നൂറിന് മുകളിലെന്ന് കണക്കുകള്‍. തിരുവനന്തപുരത്താണ് ഇന്നും ഏറ്റവും കൂടുതല്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 408 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

മലപ്പുറം ജില്ലയില്‍ നിന്നുള്ള 379 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 234 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 225 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ തിരുവനന്തപുരം- 393, മലപ്പുറം -350, കൊല്ലം -213 , തൃശൂര്‍ -208, കാസര്‍ഗോഡ്- 184, കോഴിക്കോട്-136, കോട്ടയം -134, ആലപ്പുഴ -132, എറണാകുളം- 114, പാലക്കാട് -101, കണ്ണൂര്‍- 83, പത്തനംതിട്ട – 51, വയനാട് -20, ഇടുക്കി-18 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Top