വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് താമസത്തിന് 4000 രൂപ

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് താമസസൗകര്യത്തിനായി സര്‍ക്കാര്‍ മാസം 4000 രൂപ നല്‍കും.
കുടുംബത്തിന്റെ പിന്തുണ നഷ്ടപ്പെട്ട് താമസിക്കാന്‍ ഇടമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ഈ സഹായം ഏറെ ഗുണം ചെയ്യും. താമസസൗകര്യത്തിന്റെ അഭാവത്തില്‍ സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍നിന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ കൊഴിഞ്ഞുപോകുന്ന സാഹചര്യവുമുണ്ട്.

ഇതെത്തുടര്‍ന്നാണ് കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കാനും വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനുമായി താമസസൗകര്യം ഇല്ലാത്ത ട്രാന്‍സ്‌ജെന്‍ഡറുകളെ സഹായിക്കാന്‍ സാമൂഹ്യനീതിവകുപ്പ് തീരുമാനിച്ചത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് സഹായത്തിന് അപേക്ഷിക്കാം.ട്രാന്‍സ്‌ജെന്‍ഡറാണെന്ന് സ്വയം സാഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സഹിതമാണ് അപേക്ഷിക്കേണ്ടത്. നേരത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് ഫീസ്, പഠനോപകരണങ്ങള്‍ എന്നിവയ്ക്ക് സ്‌കോളര്‍ഷിപ് അനുവദിച്ചിരുന്നു.

Top