23 വിമാനങ്ങളിലായി നാലായിരത്തോളം പ്രവാസികള്‍ ഇന്ന് കൊച്ചിയിലെത്തും

നെടുമ്പാശേരി: 23 വിദേശ വിമാന സര്‍വീസുകളിലായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്ന് നാലായിരത്തിലേറെ പ്രവാസികള്‍ കൊച്ചിയിലെത്തും. സിഡ്‌നിയില്‍ നിന്ന് ഇന്നു പ്രത്യേക വിമാനം കൊച്ചിയില്‍ എത്തുന്നുണ്ട്. 180 യാത്രക്കാരുമായി ഡല്‍ഹി വഴി രാത്രി 10ന് ഈ എയര്‍ ഇന്ത്യ വിമാനം കൊച്ചിയിലെത്തും.

എയര്‍ അറേബ്യ ഷാര്‍ജയില്‍ നിന്ന് 5 സര്‍വീസുകള്‍ നടത്തുന്നുണ്ട് രണ്ടെണ്ണം പുലര്‍ച്ചെയും മറ്റുള്ളവ രാത്രി 8.30, 11.15, ഉച്ചയ്ക്ക് 3.30 എന്നീ സമയങ്ങളിലും. ഗള്‍ഫ് എയര്‍ ബഹ്‌റൈനില്‍ നിന്ന് ഉച്ചയ്ക്ക് 2.30നും വൈകിട്ട് 5.30നും 6.30നും 3 സര്‍വീസുകള്‍ നടത്തും.

എയര്‍ഇന്ത്യ എക്‌സ്പ്രസ്, അബുദാബിയില്‍ നിന്ന് പുലര്‍ച്ചെ 2.55, സ്‌പൈസ്‌ജെറ്റ്, റാസല്‍ഖൈമയില്‍ നിന്ന് 05.00, ഒമാന്‍ എയര്‍, മസ്‌കത്തില്‍ നിന്ന് 7.15, ഉച്ചയ്ക്ക് 1.30, സലാം എയര്‍, മസ്‌കത്തില്‍ നിന്ന് 9.30, ഉച്ചയ്ക്ക് 1.55, ഫ്‌ലൈ ദുബായ്, ദുബായില്‍ നിന്ന് രാവിലെ 10.15, ഉച്ചയ്ക്ക് 12.30, ഇന്‍ഡിഗോ, ദോഹയില്‍ നിന്ന് ഉച്ചയ്ക്ക് 1.00, കുവൈത്ത് എയര്‍വേയ്‌സ്, കുവൈത്തില്‍ നിന്ന് വൈകിട്ട് 4.30, രാത്രി 11.05. എയര്‍ഇന്ത്യ എക്‌സ്പ്രസ്, മസ്‌കത്തില്‍ നിന്ന് രാത്രി 7.30, 8.30. ദോഹയില്‍ നിന്ന് രാത്രി 9.45ന് കൊച്ചിയിലെത്തും.

Top