മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത: റെക്കോര്‍ഡ് നേടി ബുഗാട്ടി ഷിറോണ്‍

പുതിയ റെക്കോര്‍ഡുമായി ബുഗാട്ടി ഷിറോണ്‍.

മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത കൈവരിച്ച ബുഗാട്ടി ഷിറോണ്‍, ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പൂര്‍ണ വേഗത കൈവരിച്ച പ്രൊഡക്ഷന്‍ കാര്‍ എന്ന റെക്കോര്‍ഡാണ് കരസ്ഥമാക്കിയിരിക്കുന്നത്.

മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത കൈവരിച്ചതിന് ശേഷം തിരികെ പൂജ്യം വേഗതയിലേക്ക് എത്താന്‍ ബുഗാട്ടി ഷിറോണിന് സാധിക്കുകയും ചെയ്തു.

ഫോര്‍മുല വണ്‍ ഡ്രൈവര്‍ യുവാന്‍ പാബ്ലോ മൊണ്‍ടോയയാണ് റെക്കോര്‍ഡിലേക്ക് ബുഗാട്ടി ഷിറോണിനെ നയിച്ചത്.

2018-ല്‍ ഷിറോണിന്റെ ടോപ് സ്പീഡിനെ ലോകത്തിന് മുമ്പില്‍ കാഴ്ചവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

Top