ഇന്ധനവില വര്‍ധനവ്; ഡല്‍ഹിയില്‍ പമ്പുകള്‍ ഇന്ന് അടച്ചിടും

petrol

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് പമ്പുകള്‍ ഇന്ന് അടച്ചിടും. പെട്രോളിനും ഡീസലിനുമുള്ള നികുതി കുറക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ടാണ് ഡല്‍ഹിയില്‍ പമ്പുടമകള്‍ അടച്ചിടാന്‍ പെട്രോള്‍ ഡീലേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചത്. സമരത്തെ തുടര്‍ന്ന് 400ല്‍ അധികം പമ്പുകള്‍ അടച്ചിടും.

സിഎന്‍ജി പമ്പുകളും അടച്ചിടുന്നത് തലസ്ഥാനത്ത് ഇന്ധനക്ഷാമത്തിന് ഇടയാക്കും. സമീപ സംസ്ഥാനങ്ങളായ ഹരിയാനയും ഉത്തര്‍പ്രദേശും നികുതി കുറച്ചതിനാല്‍ ഡല്‍ഹിയിലെക്കാള്‍ കുറവാണ് ഇന്ധന വില. അതിനാല്‍ ഡല്‍ഹിയില്‍ വില്‍പന കുറഞ്ഞെന്ന് പമ്പുടമകള്‍ പറയുന്നു.

Top