വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികൾക്കായ് 400 ഫ്ലാറ്റുകൾ നിര്‍മ്മിക്കും; ധനവകുപ്പ് 81 കോടി അനുവദിച്ചു

തിരുവനന്തപുരം: കടൽക്ഷോഭത്തിൽ വീട് നഷ്ടമായ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ ഭവനപദ്ധതിയുമായി സര്‍ക്കാര്‍. മുട്ടത്തറ വില്ലേജിൽ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി 400 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിന് 81 കോടി രൂപ അനുവദിച്ചതായി ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പുനർഗേഹം പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാവുക. 284 കുടുംബങ്ങൾക്കാണ് ഇതു വഴി വീടൊരുങ്ങുന്നത്. വിഴിഞ്ഞം സമരത്തിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്.

Top