യെമനില്‍ ഹൂതി വിമതരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ : മരണം 400 കവിഞ്ഞു

സനാ: യെമനിലെ ഹോദെയ്ദയില്‍ ഹൂതി വിമതരും സര്‍ക്കാര്‍ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 400ലധികം വിമതര്‍ കൊല്ലപ്പെട്ടു. 18 സൈനികര്‍ മരിച്ചതായും ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റതായും അധികൃതര്‍ സ്ഥിരീകരിച്ചു.

വിമതകേന്ദ്രമായ ഹോദെയ്ദ പിടിച്ചെടുക്കുന്നതിനുള്ള സൈന്യത്തിന്റെ ശ്രമത്തിനിടെയാണ് സംഘര്‍ഷം രൂക്ഷമായത്. കലാപകാരികളെ പൂര്‍ണമായും ഇല്ലാതാക്കുമെന്നും സൈന്യം ജനവാസകേന്ദ്രമായ കിഴക്കന്‍ ഹോദെയ്ദയിലെത്തിയെന്നും സൈനികവക്താവ് അറിയിച്ചു.

ഹൂതികള്‍ക്കെതിരേയുള്ള യുദ്ധത്തില്‍ യെമന്‍ സര്‍ക്കാരിനൊപ്പം സൗദിയും സഖ്യരാജ്യങ്ങളും പങ്കുചേര്‍ന്ന ശേഷം 2015 മുതല്‍ 10,000ല്‍പ്പരം ആളുകള്‍ കൊല്ലപ്പെട്ടതായി ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Top