യുപിയില്‍ 40 വയസുകാരി കൂട്ടമാനഭംഗത്തിന് ഇരയായി

gang rape

സംബാല്‍: ഉത്തര്‍പ്രദേശില്‍ 40 വയസുകാരി കൂട്ടമാനഭംഗത്തിന് ഇരയായി.

ബറേലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മൂന്നുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ വീട്ടമ്മയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. തുടര്‍ച്ചയായ നാലുദിവസം പീഡനത്തിനിരയായ സ്ത്രീ അവസരം കിട്ടിയപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ജൂണ്‍ 16ന് പാനിപത്തിലേക്ക് പോകാന്‍ ബറേലി സ്റ്റേഷനിലെത്തിയ സ്ത്രീയേയും മകനെയും മകളെയുമാണ് സംഘം മയക്കുമരുന്ന് നല്‍കിയശേഷം തട്ടിക്കൊണ്ടുപോയതെന്ന് എഎസ്പി പങ്കജ് പാണ്ഡെ പറഞ്ഞു.

ഗിന്നൂര്‍ ഗ്രാമത്തിലേക്ക് കൊണ്ടുപോയ സ്ത്രീയെ സംഘം പീഡനത്തിനിരയാക്കി. ഒടുവില്‍ അവസരം കിട്ടിയപ്പോള്‍ മകനെയുമായി രക്ഷപ്പെടുകയായിരുന്നുവെന്നും മകള്‍ ഇപ്പോഴും പ്രതികളുടെ പിടിയിലാണെന്നും സ്ത്രീ പറഞ്ഞു.

Top