പതിനേഴുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച 40കാരന്‍ പിടിയില്‍

raped

ഹരിപ്പാട്: പതിനേഴുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം പുന്നല ചാലുവിളയില്‍ അബ്ദുള്‍ കരീം(40)നെയാണ് അറസറ്റ് ചെയ്തത്. തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കുട്ടി പീഡനവിവരം വീട്ടുകാരെ അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് അബ്ദുള്‍ കരീമിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

അദ്ഭുതസിദ്ധികളുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു അബ്ദുള്‍ കരീം ആളുകളെ വലയിലാക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഒരു സഹായിയും ഒപ്പമുണ്ടായിരുന്നു.

വീട്ടുകരോട് കുട്ടിയെ ഉപദേശിക്കണമെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ സമ്മതിച്ചു. തുടര്‍ന്ന് കുട്ടിയുമായി മുറിയില്‍ കയറിയ ശേഷം കതകടച്ചു. പീഡനത്തിനുള്ള ശ്രമം നടന്നപ്പോള്‍ കുട്ടി പുറത്തെത്തി വീട്ടുകാരെ അറിയിക്കുകയായിരുന്നു. പ്രതി നേരത്തേ സമാനമായ രീതിയില്‍ പീഡനം നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം തുടങ്ങി.

Top