ഡ്രൈവര്‍ക്ക് കോവിഡ്; കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റീനില്‍

കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റീനില്‍. രണ്ട് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരടക്കമാണ് ക്വാറന്റീനിലായത്.

വിദേശത്ത് നിന്നെത്തിയവരെ വിമാനത്താവളത്തില്‍ നിന്നും കൊണ്ടുവന്ന ഡ്രൈവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ കണ്ണൂരിലെ ഡിപ്പോയില്‍ വിശ്രമിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ബസും ഓഫീസ് കെട്ടിടവും അണുവിമുക്തമാക്കിയിട്ടുണ്ട്.

സഹപ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സുരക്ഷാമുന്‍കരുതലുകള്‍ ഇല്ലെന്ന് വ്യക്തമാക്കി കണ്ണൂരിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ബസില്‍ ഡ്രൈവര്‍മാരുട ക്യാബിന്‍ പൊളിത്തീന്‍ ഷീറ്റ് കൊണ്ട് മറക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിലാണ് പ്രതിഷേധം. സാനിറ്റൈസര്‍ പോലും ഇവിടെ ലഭ്യമല്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

Top