40 malayali people have been recruited from the islamic state

കാസര്‍ഗോഡ്: കേരളത്തില്‍ നിന്നും 40 പേരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്‌തെന്ന് ഡല്‍ഹിയില്‍ നിന്നും പിടിയിലായ തീവ്രവാദി യാസ്മിന്‍ അഹമ്മദ് വെളിപ്പെടുത്തി.

മലപ്പുറത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപികയായിരുന്ന യാസ്മിന്‍ അഫ്ഗാനിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് രഹസ്യാ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടുന്നത്.

ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റാഷിദാണ് തന്നെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതെന്ന് യാസ്മിന്‍ വെളിപ്പെടുത്തി. ഇയാള്‍ കേരളത്തില്‍ നിന്നും 40 പേരെ ഐഎസില്‍ ചേര്‍ത്തു. കാസര്‍ഗോഡ് ത്രിക്കരിപ്പൂരില്‍ റാഷിദ് സംഘടിപ്പിച്ച ക്യാമ്പില്‍ കേരളത്തിലും കര്‍ണ്ണാടകയില്‍ നിന്നുമായി 40 പേര്‍ പങ്കെടുത്തു.

സൗദി അറേബ്യയിലായിരുന്ന യാസ്മിന്‍ മലപ്പുറത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് സയിദ് അഹമ്മദിനെടൊപ്പം മൂന്ന് വര്‍ഷം മുമ്പാണ് കേരളത്തിലെത്തുന്നത്.

സ്‌കൂളില്‍ വച്ചാണ് യാസ്മിന്‍ റാഷിദിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ആയാളുടെ ആശയങ്ങളില്‍ ആകര്‍ഷിക്കപ്പെട്ടു. ഖുറാന്‍ ക്ലാസ്സിന്റെ മറവില്‍ മറ്റ് അധ്യാപകരോട് റാഷിദ് ഐഎസി കുറിച്ച് പറഞ്ഞിരുന്നു.

റാഷിദ് ഇസ്ലാമിക് സ്റ്റേറ്റിന്റെ മാസികയായ ഡബിഖ് വായിക്കാറുണ്ടായിരുന്നു എന്നുമാണ് യാസ്മിന്‍ മൊഴി നല്‍കിയിരിക്കുന്നത്.

അറസ്റ്റിലാകുന്നതിന് രണ്ട് ആഴ്ച മുമ്പ് 2 ലക്ഷം രൂപാ ജാസ്മിന്റെ ബാങ്ക് അക്കൗണ്ടില്‍ എത്തിയതിനെ കുറിച്ചും രഹസ്യാഅന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്.

ത്രിക്കരിപ്പൂരില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്ത ചിലരെ തിരിച്ചറഞ്ഞിട്ടുണ്ടെന്നും ചിലരുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വരുകയാണെന്നും കേരളാ പോലീസിലെ പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

മെയ് മാസത്തിനും ജൂണിനും ഇടക്ക് 21 പേരെ കാണാതായതുമായി ബന്ധപ്പെട്ട് കേരള പൊലീസ് അന്വേഷണം നടത്തി വരുന്നുണ്ട്.

യാസ്മിന്റെ വെളിപ്പെടുത്തലന്റെ പശ്ചാത്തലത്തില്‍ ഇവര്‍ക്ക് റാഷിദുമായും ജാസ്മിനുമായും ബന്ധമുണ്ടോ എന്നും അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

രണ്ട് മാസം മുമ്പ് കാസര്‍ഗോഡ് സ്വദേശിയായ ഡോ. ഇജാസ് മുഹമ്മദ് ഐസിസില്‍ ചേരാനായി നാട് വിട്ടിരുന്നു. തന്നെ കുറിച്ച് അന്വേഷിക്കരുതെന്നും താന്‍ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേര്‍ന്നെന്നും അറിയിച്ച് ഇയാള്‍ മാതാപിതാക്കള്‍ക്ക് ശബ്ദ സന്ദേശം അയച്ചു.

Top