ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഇടിയും മിന്നലും: 40 മരണം

THUNDERSTOM

ലഖ്‌നൗ: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇടിയും മിന്നലോടും കൂടിയ ശക്തമായ കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 40 ആയി. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. നിരവധി സ്ഥലങ്ങളില്‍ റോഡ് ഗതാഗതവും വൈദ്യുതി ബന്ധവും താറുമാറായിരിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ ബാരബന്‍കി, ഗൊരഖ്പൂര്‍, കുഷിനഗര്‍, അസംഗഡ് എന്നീ ജില്ലകളില്‍ ഇടിയും മിന്നലോടും കൂടിയ ശക്തമായ കാറ്റ് ആഞ്ഞടിച്ചു. മണിക്കൂറില്‍ 50 മുതല്‍ 70 കിലോമീറ്റര്‍ വേഗതയുള്ള കാറ്റാണ് ബിഹാറില്‍ വീശുന്നത്.

ഉത്തര്‍പ്രദേശില്‍ ഇടിമിന്നലേറ്റ് 10 പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഝാര്‍ഖണ്ഡില്‍ 13 പേര്‍ മരിച്ചു. സമാന രീതിയിലുള്ള അപകടങ്ങളില്‍ 17 പേര്‍ മരിച്ചു.

Top