40 dead in boompblast in pakistan hospital

കറാച്ചി: തെക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ ക്വറ്റയില്‍ ഒരു ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. 40 ലധികം പേര്‍ക്ക് പരിക്കേറ്റു.

പ്രമുഖ അഭിഭാഷകന്‍ കൂടിയായ ബലൂച്ചിസ്ഥാന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിലാല്‍ കന്‍വര്‍ ഖാസി വെടിയേറ്റ് മരിച്ച വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തടിച്ചുകൂടിയ സ്ഥലത്താണ് സ്‌ഫോടനം നടന്നത്.

മൃതദേഹങ്ങള്‍ ചിന്നിച്ചിതറിക്കുടക്കുന്നതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആസ്പത്രി പരിസരത്ത് മൊബൈല്‍ ജാമര്‍ ആക്ടിവേറ്റ് ചെയ്തതിനാല്‍ കൃത്യമായ വിവരങ്ങള്‍ അറിവായിട്ടില്ല. മരിച്ചവരില്‍ നിരവധി അഭിഭാഷകരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്.

boom-blast

ഒരു കാമറാമാനും സ്‌ഫോടനത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി.

30 ലധികം പേര്‍ പൊട്ടിത്തെറിയില്‍ മരിച്ചുവെന്നും ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്നും ബലൂച്ചിസ്ഥാന്‍ ആഭ്യന്തരമന്ത്രി സര്‍ഫറാസ് ബുഗ്തി പറഞ്ഞു. സ്‌ഫോടനത്തിന് പിന്നാലെ അജ്ഞാതനായ ഒരാള്‍ വെടിവെയ്പും നടത്തിയതായി പൊലീസ് പറഞ്ഞു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Top