ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്നൊക്കെ കേട്ട് ശീലമുണ്ട്. എന്നാല്‍ 40 കുട്ടികളുടെ അച്ഛന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഒരു ഞെട്ടല്‍ ഏതൊരാള്‍ക്കും ഉണ്ടാകും. പകുതി കുട്ടികളുടെ പേരു പോലും ഈ അച്ഛന് അറിയില്ലെങ്കിലും ഇതെല്ലാം ഓര്‍ത്തെടുക്കുവാന്‍ ശരീരത്തില്‍ ടാറ്റു പതിച്ചിരിക്കുകയാണ് ഈ പിതാവ്.
ബ്രിട്ടനിലെ ഏറ്റവും മികച്ച അച്ഛന്‍ എന്നാണ് മോണ്‍മൗത്ത്‌ഷൈയറിലെ മൈക്ക് ഹോപ്പിന്‍ അറിയപ്പെടുന്നത് . 20 യുവതികളില്‍ നിന്നാണ് ഇദ്ദേഹത്തിന് 40 കുട്ടികള്‍ ജനിച്ചിരിക്കുന്നത്. ദൈവത്തിന്റെ വാക്യം മാത്രമാണ് തന്റെ മനസ്സില്‍ ഉള്ളതെന്ന് അദ്ദേഹം ലളിതമായി സംസാരിക്കുന്നു. പെറ്റു പെരുകുവിന്‍ എന്ന ആപ്ത വാക്യം മനസ്സില്‍ ഉരുവിട്ടുകൊണ്ടാണ് ഇദ്ദേഹം ഇന്നും ജീവിക്കുന്നത്. ഈ വാക്യം തന്നെയാണ് തന്റെ ജീവിതത്തിന് അടിസ്ഥാനമെന്നും അദ്ദേഹം സമ്മതിക്കുന്നു.
56 വയസ്സില്‍ എത്തി നില്‍ക്കുമ്പോഴും കഴിഞ്ഞ കാര്യങ്ങളെക്കുറിച്ചോര്‍ത്ത് അഭിമാനമേ ഇദ്ദേഹത്തിനുള്ളൂ. ഏറ്റവും ഇളയ കുട്ടിക്ക് മൂന്നു വയസ്സും ഏറ്റവും മൂത്തതിന് 37 വയസ്സും ഉള്ളതായി ഓര്‍ക്കുന്നുണ്ട്. എന്നാല്‍ മുഴുവന്‍ പേരുടെ പേരും ഇദ്ദേഹത്തിന് ഓര്‍മയൊന്നുമില്ല. ഓര്‍ത്തെടുക്കുവാന്‍ ദേഹത്ത് ടാറ്റു പതിച്ചിട്ടുണ്ട്. വര്‍ഷത്തില്‍ 27,000യൂറോയാണ് ആനുകൂല്യമായി തനിക്ക് ലഭിക്കുന്നതെന്നും ഇനിയും കുട്ടികള്‍ക്ക് വേണ്ടി ശ്രമിക്കുമെന്നും അദ്ദേഹം പറയുന്നു.
കുട്ടികള്‍ തന്റെ ഭാഗ്യമാണെന്നും ദൈവവചനം പറയുന്ന പോലെ ജീവിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ അഭിമുഖം ടിവിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞു പോയ കാര്യങ്ങളെക്കുറിച്ച് പൂര്‍ണ്ണമായി വിവരങ്ങള്‍ നല്‍കുവാന്‍ അദ്ദേഹം തയ്യാറായില്ല. ആദ്യ ഭാര്യയുടെ പേര് സ്യൂ എന്ന് വെളിപ്പെടുത്തി. ഇപ്പോള്‍ അദ്ദേഹം സൗത്ത് വെയിലിലാണ് താമസിക്കുന്നത്.
്


