വാഹനപരിശോധനയ്ക്കിടെ പൊലീസുമായി തര്‍ക്കവും വാക്കേറ്റവും; നാല് യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍:വാഹനപരിശോധനയ്ക്കിടെ പൊലീസുമായി തര്‍ക്കവും വാക്കേറ്റവും നടത്തിയതിന് നാല് യുവാക്കള്‍ അറസ്റ്റില്‍.നിഷാദ്, ഇര്‍ഷാദ്, മിന്‍ഹാജ്, നവാബ്എന്നിവരാണ് അറസ്റ്റിലായത്.

പൊതുസ്ഥലത്ത് പുകവലിച്ചതിന് ഒരാള്‍ക്ക് പിഴയിട്ടതിനെ ചോദ്യം ചെയ്തതാണ് പിടിവലിയില്‍ കലാശിച്ചത്. കണ്ണൂര്‍ വളപട്ടണത്താണ് സംഭവം.

കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, പരിക്കേല്‍പ്പിക്കല്‍ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.

Top