വാഷിങ് മെഷിനില്‍ കുടുങ്ങി; നാലു വയസ്സുകാരന് ധാരുണാന്ത്യം

അജ്മാന്‍: വാഷിങ് മെഷീനില്‍ കുടുങ്ങിയ നാല് വയസ്സകാരന്‍ ശ്വാസം മുട്ടി മരിച്ചു. കൗതുകത്തിന് വാഷിങ് മെഷിനില്‍ കയറിയ കുട്ടി അബദ്ധത്തില്‍ വാതിലടഞ്ഞ് ഉള്ളില്‍ പെടുകയായിരുന്നു. അജ്മാനിലെ അല്‍ റൗദിയിലാണ് സംഭവം നടന്നത്. കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞ് തിരച്ചില്‍ നടത്തിയപ്പോഴാണ് വാഷിങ് മെഷീനില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

അമ്മൂമ്മയും അമ്മാവനും മാത്രമാണ് അപകട സമയം വീട്ടലുണ്ടായിരുന്നത്. കുട്ടി അപകടത്തില്‍ പെട്ടത് ഇവര്‍ ശ്രദ്ധിച്ചില്ല. അമ്മ എത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് അറിയുന്നത്. കുട്ടിയുടെ അമ്മ പുറത്തുപോയിരുന്ന സമയത്താണ് അപകടം സംഭവിച്ചതെന്ന് അല്‍ഹാമിദിയ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ അറിയിച്ചു. വാഷിങ് മെഷീനിനുള്ളില്‍ശരീരം കണ്ടെത്തിയതോടെ ഡോര്‍പൊളിച്ച് പുറത്തെടുത്തെങ്കിലും കുട്ടി മരിച്ചിരുന്നു.

കൗതുകം കൊണ്ട് കുട്ടി ഫ്രണ്ട് ലോഡ് വാഷിങ് മെഷീനിന്റെ ഡോര്‍തുടര്‍ന്ന് അകത്ത് കയറിയതാകാമെന്നാണ് നിഗമനം. ഡോര്‍ അടഞ്ഞതോടെ കുട്ടിക്ക് അകത്ത് നിന്ന് തുറക്കാന്‍ കഴിയാതെ മെഷീനിനുള്ളില്‍ കുടുങ്ങി. ഡോര്‍ അടഞ്ഞതിന് പിന്നാലെ ഡ്രമ്മില്‍ചൂടുവെള്ളം നിറച്ച് കറങ്ങാന്‍തുടങ്ങിയെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍പൊലീസിന്റെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top