കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം നാല് ഭീകരരെ വധിച്ചു

army

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചു. ഷോപിയാനിലെ ദരംദോര കീഗം എന്ന പ്രദേശത്താണ് സംഭവം.

പ്രദേശത്ത് ഭീകരര്‍ക്കായി സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെ വെടിവെപ്പുണ്ടാകുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരെയും സംഘടനയെയും തിരിച്ചറിയാന്‍ ശ്രമം തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി.

Top