നാല് സുപ്രീംകോടതി ജഡ്ജിമാർക്കും 400ലധികം പാർലമെന്റ് ജീവനക്കാർക്കും കോവിഡ്

ന്യുഡൽഹി: രാജ്യത്തെ നാല് സുപ്രീംകോടതി ജഡ്ജിമാർക്കും 400ലധികം പാർലമെന്റ് ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. സുപ്രീംകോടതിയിലെ എല്ലാ ജീവനക്കാർക്കും കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്.

ജീവനക്കാരായ 150 ഓളം പേർ കോവിഡ് പോസ്റ്റീവ് ആകുകയോ ക്വാറന്റീനിൽ കഴിയുകയോ ആണ്. കോവിഡ് കേസുകളുടെ വർധനവിനെ തുടർന്ന് അടുത്ത ആറ് ആഴ്ചത്തേക്ക് സുപ്രീംകോടതിയിൽ നേരിട്ടുള്ള വാദം കേൾക്കൽ ചീഫ് ജസ്റ്റിസ് ഒഴിവാക്കിയിരുന്നു.

ജനുവരി 6, 7 തീയതികളിലായി പാര്‍ലമെന്റില്‍ ജോലി ചെയ്തിരുന്ന ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കോവിഡ് പരിശോധന നടത്തിയിരുന്നു. ഇതില്‍ 400 ലധികം ആളുകളുടെ പരിശോധന ഫലം പോസിറ്റീവാണ്.

Top