4 steel bomp found in kozhicode

കോഴിക്കോട്: കോഴിക്കോട് വളയം അഞ്ചേരിയില്‍ നിന്നും നാല് സ്റ്റീല്‍ ബോംബുകള്‍ പൊലീസ് കണ്ടെടുത്തു. പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നുമാണ് ബോംബ് കണ്ടെടുത്തത്.

തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്താകമാനം പരിശോധന ശക്തമാക്കിയിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളിലടക്കം കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്.

ഏറ്റവും സുരക്ഷിതമായി തെരഞ്ഞെടുപ്പ് നടത്താനായി 52000ത്തിലധികം സുരക്ഷ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.

Top